ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ഇരിക്കും: അഡ്വ.കെ. പ്രവീൺകുമാർ

പന്തലായനി വെള്ളിലാട്ട് ശ്രീവത്സത്തിൽ ഉണ്ണികൃഷ്ണനെയും ഭാര്യയെയും എട്ടാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയെയും പ്ലസ് ടു വിദ്യാർത്ഥിയായ മകനെയും അതിക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളെ ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണികൃഷ്ണനെയും കുടുംബത്തെയും വീട്ടിൽ താമസിക്കുവാൻ അനുവദിക്കുകയില്ല എന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ കോൺഗ്രസ് പ്രസ്ഥാനം രംഗത്ത് വരുമെന്നും കുടുംബത്തിന് വേണ്ട സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരളി തോറോത്ത്, അരുൺ മണമൽ, ദുൽക്കിഫിൽ, ഷഹിൻ, അഡ്വ. പി.ടി. ഉമേന്ദ്രൻ, കെ. സുരേഷ് ബാബു, രാഖി പെരുവട്ടൂർ എന്നിവർ ഡി.സി.സി. പ്രസിഡണ്ടിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

Next Story

കാഞ്ഞിലേശ്ശേരി പൂവൻകുറ്റികുനി പാർവ്വതിഅമ്മ അന്തരിച്ചു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.