കേരളത്തിലെ വിവിധ പ്രശ്നങ്ങൾ പിടി ഉഷ എംപി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് : പയ്യോളി റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണം ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ഡോ.പി.ടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പയ്യോളി റെയിൽവേ സ്റ്റേഷൻ സംബന്ധിച്ച സമഗ്ര വികസനത്തിന് കേന്ദ്രമന്ത്രിയുടെ പച്ചക്കൊടി.യാത്രക്കാർക്ക് ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക , പ്ലാറ്റ്ഫോം രണ്ടാം റെയിൽവേ ക്രോസ് വരെ നീട്ടുക, പ്ലാറ്റ്ഫോം റൂഫിംഗ്, കൂടുതൽ ട്രെയിനുകൾ , ഇരിപ്പിടങ്ങൾ , കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എൻഎസ്ജി 5 കാറ്റഗറിയിലുള്ള സ്റ്റേഷനിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക തുടങ്ങി സമഗ്രമായ വികസന പദ്ധതിയാണ് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ഒപ്പം റെയിൽവേ മേൽ പാലത്തിൻ്റെ സാധ്യത പരിശോധിക്കുന്നതിനായി റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന് പഠനം നടത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ജില്ലയിലെയും മറ്റേ സതേൺ റെയിൽവേക്ക് കീഴിലുള്ള പ്രധാന സ്ഥലങ്ങളിലെ പൊതു ജന വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ പുതുതായി നിർവഹണം നടത്തിയ എംപിമാരുടെ ഈ സാക്ഷി പോർട്ടൽ വഴിയുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച് കാര്യക്ഷമമായി ഉദ്യോഗസ്ഥന്മാർ പദ്ധതി നടപ്പാക്കുവാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു