സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവമായി; ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവമായി. ഇത്തവണയും കായികമേളയ്ക്ക് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ആറിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഭക്ഷണ ശാലകളിൽ ഒരേസമയം ഭക്ഷണമൊരുക്കുകയെന്നത് വെല്ലുവിളിയാണെന്ന് പഴയിടം പറഞ്ഞു. ഒരോ തവണയും കുഞ്ഞുങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത് സന്തോഷം നൽകുന്നു. ഇതിനകം എത്ര മേളകൾക്ക് ഭക്ഷണമൊരുക്കിയെന്ന് ചോദിച്ചാൽ കൃത്യമായി ഓർക്കുന്നില്ല. ജില്ല, സംസ്ഥാന കലാ-കായിക മേളകളിലായി മുന്നൂറിലധികം തവണ ഭക്ഷണമൊരുക്കിയതായും പഴയിടം ചെറു പുഞ്ചിരിയോടെ പറഞ്ഞു.

കാൽ ലക്ഷത്തോളം വരുന്ന കുട്ടികളെ ഒരാഴ്‌ചയോളം മൂന്ന് നേരം ഊട്ടുന്നതിന് പാചകപുരയിലെ കാര്യങ്ങളെല്ലാം സെറ്റാണെന്നും പഴയിടം പറഞ്ഞു. കായിക മേളയുടെ പാചകപുരയിൽ സ്പെഷ്യൽ വിഭവങ്ങൾക്ക് സ്കോപ്പില്ല. അധികൃതർ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. നോൺ വെജ് വിഭവങ്ങളും സദ്യയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ചിക്കനും ബീഫും വിളമ്പും. അതുമാത്രമാണ് കലാമേളയുടെ പാചകത്തിൽ നിന്നും കായിക മേളയുടെ പാചകത്തെ വ്യത്യസ്‌തമാക്കുന്നത്.

ഒരു കിച്ചണിൽ ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുന്നത് പോലും തനിക്കൊരു വെല്ലുവിളിയല്ല. അഞ്ചിടങ്ങളിൽ ഒരേസമയം ഭക്ഷണം നൽകുകയെന്ന വെല്ലുവിളിയുണ്ടെങ്കിലും എല്ലാം നല്ല നിലയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ഭക്ഷണശാലയിലും ചുമതലക്കാരായി ഓരോരുത്തരെ നിർത്തിയിട്ടുണ്ട്. ഒരോ കിച്ചണിൽ നിന്നും ലൈവ് സ്ട്രീം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തത്സമയം നിരീക്ഷിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും പഴയിടം പറഞ്ഞു.

സ്‌കൂൾ കായികമേളയ്ക്ക് 12 വിതരണ കേന്ദ്രങ്ങളിലായി ഒരുക്കുന്ന ഭക്ഷണത്തിന് ആറ് സ്ഥലങ്ങളിലായാണ് അടുക്കള ഒരുക്കിയത്. ആറ് സ്ഥലത്തും രാവിലെ 10 മണിക്ക് പാലുകാച്ചൽ നടന്നു. പ്രധാന ഭക്ഷണശാലയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തുള്ള കലവറയ്‌ക്ക് പുറമെ കളമശേരി, കടയിരുപ്പ്, പനമ്പിള്ളി നഗർ, കോതമംഗലം, കൊച്ചി വെളി എന്നിവിടങ്ങളിലാണ് പാലുകാച്ചൽ നടന്നത്.

മഹാരാജാസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പനമ്പിള്ളി നഗറിൽ സിനിമ താരം അഭിറാം രാധാകൃഷ്‌ണൻ, കൊച്ചി വെളിയിൽ കെ ജെ മാക്‌സി എംഎൽഎ, കോതമംഗലത്ത് ആൻ്റണി ജോൺ എംഎൽഎ , കടയിരുപ്പിൽ പി വി ശ്രീനിജൻ എംഎൽഎ, കളമശേരിയിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും

Next Story

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ