വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് സൈബര്‍ വാള്‍ സംവിധാനവുമായി പോലീസ്

വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി ആളുകൾക്ക് പണം നഷ്ടമാകുന്നത്  സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇത് തടയാനായി സൈബർ പൊലീസ് പ്രത്യേക സംവിധാനമൊരുങ്ങുകയാണ്. ഫോണ്‍നമ്പരുകളും, വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബര്‍ വാള്‍ സംവിധാനമാണ് സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷന്‍ തയ്യാറാക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഫോണ്‍നമ്പരുകള്‍, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ നിര്‍മിതബുദ്ധി സാങ്കേതികതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പാക്കാനാകും.ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കുക.

ഒരു കൊല്ലത്തിനിടയില്‍ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെയും ചില ഫോണ്‍നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

Next Story

ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന്, പ്രത്യേക സംവിധാനവുമായി കെഎസ്ഇബി

Latest from Main News

സേലം രക്തസാക്ഷികളുടെ സ്മരണ നിലനിർത്താൻ കോയമ്പത്തൂരിൽ സ്മാരകം പണിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്