സി.പി.എം കൂമുളളി ബ്രാഞ്ച് ഓഫീസായ എം.കെ.കേളു മന്ദിരവും കോടിയേരി സ്മാരക ഹാളും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൂമുളളി: സി.പി.എം കൂമുളളി ബ്രാഞ്ച് ഓഫീസായ എം.കെ.കേളു മന്ദിരവും കോടിയേരി സ്മാരക ഹാളും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ അടവുകളും പയറ്റുകയാണെന്ന് അവര്‍ പറഞ്ഞു. മൊടക്കല്ലൂര്‍ ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്‍ അധ്യക്ഷനായി. ടി.സി.ശ്രീധരക്കുറുപ്പ് പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ്,ആര്‍.ബാബു,അഖില്‍ കൂമുളളി,ചന്ദ്രന്‍ പൊയില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.