ചെരണ്ടത്തൂർ: കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാൽ നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഐ.എൻ .ടി.യു.സി തൊഴിലുറപ്പ് കൺവെൻഷൻ അധികാരികളോട് ആവശൃപ്പെട്ടു. കുറ്റ്യാടി ഇറിഗേഷന്റെ കീഴിലുളള കനാലുകൾ പല സ്ഥലങ്ങളിലും ഇടിഞ്ഞത് കാരണം കനാൽ തുറക്കുന്ന സമയത്ത് കൃതൃമായി വെള്ളം ഒഴുകാൻ പറ്റാത്ത അവസ്ഥയാണ്. അതുകാരണം മണിയൂരിൽ കൃഷിക്കും കുടിവെളളത്തിനും വരൾച്ച സമയങ്ങളിൽ ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. മൂന്ന് വർഷമായി ഈ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താത്തത്. ഇതിന് അടിയന്തരനടപടി സ്വീകരിക്കണം.
കൺവെൺഷൻ ഐ.എൻ. ടി.യു.സി. ജില്ലാപ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജിമന്തരത്തൂർ അധ്യക്ഷത വഹിച്ചു. പി.സി.ഷീബ, കൊളായി രാമചന്ദ്രൻ, അഷ്റഫ്ചാലിൽ ,പി.എം.കണാരൻ, മഠത്തിൽ അബ്ദുൾറസാഖ്, സുരേഷ് കുറ്റിലാട്ട്, പി.എം.വേലായുധൻ, ചന്ദ്രൻ മൂഴിക്കൽ, കമല ആർ. പണിക്കർ, പ്രമീള.ഒ.പി,ഗിമേഷ് മങ്കര, മനോജ് കെ.പി, സതീശൻ.സി.എം, ശ്രീജേഷ്.ടി.കെ, സുനിൽ സി.എം, രാജേഷ് കണ്ണോത്ത് ശിവാനന്ദൻ ,വനജ.പി.കെ, എന്നിവർ സംസാരിച്ചു.