കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനം ,റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബി.ജെ.പി നിവേദനം നൽകി

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോടികണക്കിന് രൂപ യുടെ വികസനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ് ബി.ജെ പി.ദേശീയ നിർവാഹക സമിതി അംഗവും മുൻ പി എ സി മെമ്പറുമായ പി .കെ കൃഷ്ണദാസിനും കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷിനും ഉറപ്പ് നൽകി. സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കണം, സ്റ്റേഷനിൽ ഇൻ്റർസിറ്റി എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവതിക്കണം , സ്റ്റേഷനിൽ ഫുൾ ടൈം റിസർവേഷൻ സൗകര്യം ഉറപ്പ് വരുത്താൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കൊയിലാണ്ടി സ്റ്റേഷനിലെ പാർസൽ സൗകര്യം പുനസ്ഥാപിക്കണം. ചേമഞ്ചേരി റെയിൽ വേ സ്റ്റേഷനിൽ കോവിഡിന് മുൻപ് നിർത്തിയിരുന്ന ട്രയിനുകൾക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

മലയാള വാരാഘോഷം- പത്രഭാഷയും സാഹിത്യ ഭാഷയും ചർച്ച സംഘടിപ്പിച്ചു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  04-11-2024 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി പ്രധാന ഡോക്ടർമാർ

Latest from Main News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി.

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

  കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ്

സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ