ഇരിങ്ങലിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം ; റെയിൽവേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

പയ്യോളി : ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി കോവിഡ് കാലത്ത് പാസഞ്ചർ ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയതോട് കൂടിയാണ് ഇരിങ്ങലിൽ ട്രെയിനുകളുടെ സ്റ്റോപ്പിൻ്റെ എണ്ണത്തിൽ കുറവ് വന്നത്. മുമ്പ് പാസഞ്ചറായി ഓടിയ മിക്ക ട്രെയിനുകളും കോവിഡിന് ശേഷം എക്സപ്രസ്സുകളായി മാറിയതോടെ ഇരിങ്ങൽ അവഗണിക്കപ്പെടുകയായിരുന്നു.ഇപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് വൈകീട്ട് 4.12 ന് എത്തുന്ന കണ്ണൂർ – ഷൊർണ്ണൂർ പാസഞ്ചർ , വൈകീട്ട് 6.22 ന് എത്തുന്ന കണ്ണൂർ – ഷൊർണ്ണൂർ മെമു എന്നിവയും , കണ്ണൂർ ഭാഗത്തേക്ക് രാവിലെ 7.32 നുള്ള മെമുവും , ഉച്ചക്ക് 2.59 ന് കണ്ണൂരിലേക്കുള്ള പാസഞ്ചറുമടക്കം ആകെ നാല് ട്രെയിനുകളാണ് നിർത്തുന്നത്. മുമ്പ് നിർത്തിയിരുന്ന രാവിലെ 6.57 നുള്ള കോയമ്പത്തൂർ എക്സപ്രസും , തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് കണ്ണുരേക്കുള്ള ട്രെയിനുകൾക്കുമുണ്ടായിരുന്ന സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാർ കൂടുതലായി ആവശ്യപ്പെടുന്നത്. ആക്ഷൻ കമ്മറ്റി ചെയർമാൻ പുത്തുകാട്ട് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ : കാനത്തിൽ ജമീലഎം എൽ എ ഉദ്ഘാടനം ചെയ്തു.പയ്യോളി നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. ടി. അരവിന്ദാക്ഷൻ,.പി.എം. വേണുഗോപാലൻ,രേവതി തുളസിദാസ്,അനിത.കെ,സബീഷ് കുന്നങ്ങോത്ത് , ഇരിങ്ങൽ അനിൽകുമാർ ,ഹുസൈൻ മൂരാട്, ചെറിയാവി സുരേഷ് ബാബു,രേഖ മുല്ലകുനി, പി ബാബുരാജ് പ്രദിപ് ചോമ്പാല,,കെ.പി ജയകുമാർ.രേഖ മുല്ലകുനി,കെ.കെ. സ്മിതേഷ്അൻവർ കായിരികണ്ടി,അഷ്റഫ് കോട്ടക്കൽ, കെ.ടി വിനോദൻ.എസ്.വി റഹ്മത്തുള്ള ജിഷേഷ് കുമാർ, നിധിഷ് പി.വി,കെ.കെ. സ്മിതേഷ്,സുനിൽ ചാത്തോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ബാലുശ്ശേരി വൈകുണ്ഠം കുന്നുമ്മൽ രാം വിഹാറിൽ വി.കെ. ശാരദ അമ്മ അന്തരിച്ചു

Latest from Local News

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ അന്തരിച്ചു

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ (90) അന്തരിച്ചു. ദീർഘകാലം വിദ്യാഭ്യാസ വകുപ്പിൽ

കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര. പബ്ലിക് ലൈബ്രറി പേരാമ്പ്ര വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രനതശാല പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനും ചിന്തകനും ഗ്രന്ഥകാരനുമായ കെ ദാമോദരന്റെ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-07-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-07-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം

ആരോഗ്യ മന്ത്രി വീണ ജോർജ് ന്റെ രാജി ആവശ്യപെട്ട് നാദാപുരത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

നാദാപുരം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ