ലഡു ഉണ്ടോ ലഡു…ഗൂഗിൾ പേ യൂസർമാരെല്ലാം ഇപ്പോൾ ലഡു തപ്പി നടക്കുന്നു!

ലഡു ഉണ്ടോ ലഡു…ഗൂഗിൾ പേ യൂസർമാരെല്ലാം ഇപ്പോൾ ലഡു തപ്പി നടക്കുന്നു. നിരവധിയാളുകളാണ് വാട്സാപ്പിലും ഇൻസ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്നത്. കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു, പിന്നെ ട്രെൻഡി ലഡുവും. ആറെണ്ണവും കിട്ടിയാൽ സമ്മാനം. 51 രൂപ മുതൽ 1001 രൂപ വരെ സമ്മാനം എന്നാണ് ഗൂഗിൾ പേ പറയുന്നത്. 

ഒക്ടോബർ 21 മുതൽ  നവംബർ 7 വരെ ആണ് മത്സരം. കൂട്ടുകാർക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും, മൊബൈൽ റീചാർജ്ജ് ചെയ്തും, സാധനം വാങ്ങുമ്പോൾ ഗൂഗിൾ പേ വഴി പൈസ കൊടുത്തും ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു.

ആദ്യത്തെ രണ്ട് ലഡുകൾ ഇഷ്ടം പോലെ കിട്ടാനുണ്ട്. ബാക്കി ഉള്ളവ കിട്ടുക ശ്രമകരം തന്നെ. ട്വിങ്കിൾ ലഡു ആണ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടെന്ന് ലഡു അന്വേഷകര്‍ പറയുന്നു. എക്‌സ് എന്ന പഴയ ട്വിറ്ററിൽ സംഗതി ട്രെൻഡിങാണ്. ഇൻസ്റ്റ കമന്റ് ബോക്സുകളിലും ഫേസ്‌ബുക്കിലും ട്വിങ്കിൾ ലഡു ഉണ്ടോ..ഉണ്ടോ.. എന്ന് ചോദിച്ച് ആളുകൾ തിരക്ക് കൂട്ടുന്നതായി കാണാം.

ഈ ബഹളത്തിന്റെ ഇടയിൽ ട്വിങ്കിൾ ലഡു മാത്രം കിട്ടിയ ഒരു ന്യൂനപക്ഷവുമുണ്ട്. 51 മുതൽ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിൾ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിൾ പേയിൽ ആളെ കയറ്റാനുള്ള തന്ത്രമാണ്. ഇതുപോലുള്ള മത്സരങ്ങൾ ഗൂഗിൾ പേ ഇതിന് മുമ്പും കുറെ നടത്തിയിട്ടുണ്ട്. പറഞ്ഞുവരുമ്പോൾ തമാശ ആണെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഈ പൈസ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ സമൂഹത്തിൽ ഉണ്ട്. 

 

Leave a Reply

Your email address will not be published.

Previous Story

ചേലിയ -കാഞ്ഞിലശ്ശേരി റോഡ് സഞ്ചാരയോഗ്യമാവുന്നതും കാത്ത് നാട്ടുകാര്‍

Next Story

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും

Latest from Main News

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ പുറത്തുവിട്ടു. സീസണിലെ ബാക്കി

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

സാർവ്വത്രിക സംസ്കൃതപഠനത്തിന് അവസരമൊരുക്കണം -വിശ്വസംസ്കൃതപ്രതിഷ്ഠാനം 

കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി