കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 നവംബർ 4 ,5, 6, 7 തീയതികളിലായി ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 76 -ഓളം വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലംവരെ വിവിധ വിഭാഗങ്ങളിലായി 293 -ഓളം ഇനങ്ങളിലായാണ് മത്സരം നടക്കുക. മത്സരങ്ങൾക്കായി 12 വേദികൾ, വിപുലമായ ഭക്ഷണപന്തൽ, വിഭവസമൃദ്ധമായ ഭക്ഷണം, സുരക്ഷ- ആരോഗ്യ- ഗതാഗത-ഗ്രീൻ പ്രോട്ടോക്കോൾ ഉൾപ്പെടെ എല്ലാ കമ്മിറ്റികളുടേയും സഹായ – സഹകരണത്തോടെ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകൾക്ക് തങ്ങളുടെ കലാവിരുതുകൾ പ്രകടിപ്പിക്കുവാൻ സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘാടകസമിതി ചെയർമാൻ സതി കിഴക്കെയിൽ (പ്രസി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) ജന.കൺവീനർ ഇ.കെ.ഷൈനി (പ്രിൻസിപ്പൽ ഇലാഹിയ HSS), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. മഞ്ജു, HM ഫോറം കൺവീനർ പ്രജീഷ്. എൻ.ഡി, പബ്ലിസിറ്റി കമ്മിറ്റി ജോ.കൺവീനർ ശ്രീലേഷ്.ഒ, ശ്രീഷു.കെ.കെ, മനോജ്.കെ.കെ, ഗണേശൻ കക്കഞ്ചേരി, സായൂജ് ശ്രീമംഗലം, രൂപേഷ്കുമാർ.എം, എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ലഡു ഉണ്ടോ ലഡു…ഗൂഗിൾ പേ യൂസർമാരെല്ലാം ഇപ്പോൾ ലഡു തപ്പി നടക്കുന്നു!

Next Story

റോഡ് വികസനത്തിനു തടസ്സമായി കെഎസ്ഇബി തൂണുകൾ

Latest from Local News

ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചിൽ

ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്