കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവതിയുടെ നിറവിലെത്തിയ സംഘടനാ രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്ററെ ആദരിക്കലും, മാതൃഭാഷാ ദിനാചരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ ഗോവിന്ദൻ മാസ്റ്റരുടെ മുൻകാല പ്രവർത്തനമേഖല പരിചയപ്പെടുത്തൽ നടത്തി. തിക്കോടി നാരായണൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ജില്ലാ കമ്മിറ്റി ട്രഷറർ എൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി മെമ്പർ വി.പി.നാണു മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ.എം.കുഞ്ഞിരാമൻ, എം.എം. കരുണാകരൻ മാസ്റ്റർ, എംഎ.വിജയൻ, എന്നിവർ സംസാരിച്ചു . തുടർന്ന് ഗോവിന്ദൻ മാസ്റ്റർ സ്നേഹ വാക്കുകളിലൂടെ മറു മൊഴി പകർന്നു.
സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി, ചെയർമാൻ വി.ഒ.ഗോപാലൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ എ.കേളപ്പൻ മാസ്റ്റർ, ബ്ലോക്ക് വൈസ്.പ്രസിഡണ്ട് വി.വനജ, വനിതാ വേദി കൺവീനർ ടി.സുമതി ടീച്ചർ, ബ്ലോക്ക് ജോ. സെക്രട്ടറി കെ. ടി ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കാവ്യസദസ്സിൽ ചന്ദ്രൻ നമ്പ്യേരി, ആയടത്തിൽ ഗോപാലൻ, വി.ഒ. ഗോപാലൻ മേപ്പയ്യൂർ, പത്മനാഭൻ മേപ്പയൂർ, റസിയ കണ്ണോത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു.