കേരള സ്റ്റേറ്റ് സർവ്വീസ്പെൻഷനേൾസ് അസോസിയേഷൻ മൂടാടി മണ്ഡലം വാർഷികസമ്മേളനം നടത്തി. സർവ്വീസ് പെൻഷൻകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ള ക്ഷാമാശ്വാസവും, പെൻഷൻ പരിഷ്കരണത്തിൻ്റെ 4ാം ഗഡുവും ഉടനെ തിരിച്ചു നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നന്തി വ്യാപാരഭവനിൽ ചേർന്ന സമ്മേളനം ജില്ലാസിക്രട്ടറി ഒ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷഹീർ, രാമകൃഷ്ണൻ കിഴക്കയിൽ, ഇയ്യച്ചേരി പത്മിനി ടീച്ചർ, ആർ. നാരായണൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. വിവിധ വിഷയങ്ങളിൽ പി.വത്സൻ, കെ.ടി.മോഹനൻ, കെ. ശൈലജ ടീച്ചർ എന്നിവർ ക്ലാസ്സെടുത്തു. കൊല്ലം, കൊയിലാണ്ടി ഗതാഗത തടസ്സം ഒഴിവാക്കാൻ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിൻ്റെ പണി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുക, വർദ്ധിച്ചു വരുന്ന മദ്യം, മയക്ക്മരുന്ന് വ്യാപനം തടയാൻ സർക്കാർ സത്വര നടപടി സ്വീകരിക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു. എം. നാരായണൻ , വി.എം. രാഘവൻ, എം. നന്ദകുമാർ, വി.കെ. ദാമോദരൻ, മഠത്തിൽ രാജീവൻ, വീക്കുറ്റിയിൽ രവി,രാമചന്ദ്രൻ നീലാംബരി എന്നിവർ പ്രസംഗിച്ചു.