നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ആമ്പല്ലൂര്‍: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു.  ചിമ്മിനി ഡാം കണ്ട് മടങ്ങു ന്നതിനിടെയായിരുന്നു സംഭവം. ഇന്ദുപ്രിയയാണ് (20) ആണ് മരിച്ചത്. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂര്‍ കുറുവത്ത് വീട്ടില്‍ സാജന്റെ മകളാണ് ഇന്ദുപ്രിയ. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാര്‍ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റതായാണ് വിവരം പാലപ്പിള്ളി വലിയകുളത്ത് വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം നടന്നത്.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാര്‍ഥിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാല് സുഹൃത്തുക്കള്‍ക്കൊപ്പം ചിമ്മിനി ഡാം കാണാന്‍ പോയതായിരുന്നു. ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published.