വില്ല്യാപ്പളളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി തിരുവള്ളൂരിൽ നടത്തിയ ഇന്ദിരാജി സ്മൃതിസംഗമം കെ.സി അബു ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിനെ ജീവന് തുല്യമായി കണ്ട് പ്രവർത്തിച്ച സി.പി.എം നേതാക്കളയല്ലാം തഴഞ്ഞ് കോൺഗ്രസ്സ് വിമതനായ സരിനെ മത്സരിപ്പിക്കേണ്ടിവന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ അപചയമാണ് പാലക്കാട് ഉപതെരഞ്ഞടുപ്പിൽ കാണുന്നത്. പിണറായി വിജയന്റെ ധാർഷ്ടൃത്തിനും അഹങ്കാരത്തിനുമുള്ള മറുപടി ഈ ഉപതെരഞ്ഞടുപ്പിൽ വോട്ടർമാർ നൽകും. വില്ല്യാപ്പളളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി തിരുവള്ളൂരിൽ നടത്തിയ ഇന്ദിരാജി സ്മൃതിസംഗമം സംസാരിക്കുകയിരുന്നു അദ്ദേഹം.
കേരളത്തിൽ ഉദ്യോഗസ്ഥൻമാർക്ക് സത്യസന്ധമായി ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പാർട്ടിയുടെ തിട്ടൂരം നടപ്പിലാക്കിയില്ലങ്കിൽ അഴിമതികേസുകളുണ്ടാക്കി ജീവനെടുക്കുന്ന അവസ്ഥയാണ് കണ്ണൂരിൽ സത്യസന്ധനായ ആർ.ഡി.ഒ നവീൻ ബാബുവിനുണ്ടായ അവസ്ഥ. കൊലയാളികളെ സംരക്ഷിക്കുന്ന സമീപനമാണ് എല്ലാകാലത്തും സി.പി.എം സ്വീകരിച്ചത്. അതുതന്നെയാണ് ദിവ്യയുടെ കാര്യത്തിലും സി.പി.എം. സ്വീകരിക്കുന്നത്. പാർട്ടി തെരഞ്ഞടുപ്പ് മുമ്പിലുള്ളത് കൊണ്ടുള്ള പോലീസും പിണറായിയും നടത്തുന്ന ഒത്തുകളിമാത്രമാണ്.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.സി.ഷീബ അധ്യക്ഷതവഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ടി.ഭാസ്കരൻ, എടവത്ത്കണ്ടി കുഞ്ഞിരാമൻ, ആർ.രാമകൃഷ്ണൻ, മഠത്തിൽ അബ്ദുൾ റസാഖ്, സബിത മണക്കുനി, രമേഷ് നൊച്ചാട്ട്, സി.വി.ഹമീദ്, വി.കെ.ഇസ്ഹാഖ്, എം.കെ.നാണു, സി.പി.ബിജുപ്രസാദ്, അശറഫ് ചാലിൽ, പ്രശാന്ത് കരുവൻഞ്ചേരി, ശാലിനി.കെ.വി, ശ്രീജ തറവട്ടത്ത്, രഞ്ജിനി ഒ,പി.ടി.ഗിമേഷ്, പ്രശാന്ത്.കെ.കെ, അജയ്കൃഷ്ണ തിരുവളളൂർ, അജീഷ് വെള്ളൂക്കര എന്നിവർ സംസാരിച്ചു.