യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. അനുസ്മരണ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ ഇ. കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. യുവകലാസാഹിതി മണ്ഡലം വൈസ് പ്രസിഡണ്ട് രാഗം മുഹമ്മദലി അധ്യക്ഷത വഹിച്ചു ചടങ്ങിൽ മണ്ഡലം സെക്രട്ടറി പ്രദീപ് കണിയാരിക്കൽ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് അഡ്വക്കറ്റ് ശ്രീനിവാസൻ, നാസർ കാപ്പാട്, രമേശ് ചന്ദ്ര, വിജയഭാരതി ടീച്ചർ ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം ജോയിന്റ് സെക്രട്ടറി ശശി പുറക്കാട് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സിനിമാഗാനങ്ങൾ, കവിതകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.