42 വർഷത്തെ സേവനത്തിനുശേഷം ഊരള്ളൂർ പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച പോസ്റ്റുമാൻ ടി.ടി.ഭാസ്കരന് ഊരള്ളൂർ പൗരാവലി ഊഷ്മളമായ ആദരം നൽകി. പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം .സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ആർ.അഖിൽ (പോസ്റ്റൽ ഇൻസ്പെക്ടർ), സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. അഭനീഷ് ,എം. പ്രകാശൻ വിവിധ കക്ഷി നേതാക്കളായ എസ് .മുരളിധരൻ, ടി.താജുദ്ദീൻ, ശശി ഊട്ടേരി, നാസർ ചാലിൽ, അഷ്റഫ് വള്ളോട്ട്, രാധാകൃഷ്ണൻ എടവന, ജെ.എൻ.പ്രേം ഭാസിൻ, വി.കെ. മുഹമ്മദാലി, സി. സുകുമാരൻ, വി.ബഷീർ, വി. കെ .ജാബിർ, ഇ. ഭാസ്കരൻ, മോഹനൻ കൽപ്പത്തൂർ, കെ.കെ .നാരായണൻ, കെ.എം മുരളീധരൻ, വി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
പൗരാവലിയ്ക്ക് വേണ്ടി എ.എം സുഗതൻ മാസ്റ്റർ,ക്യാഷ് അവാർഡ് രമേശ് കാവിൽ, പ്രവാസി കുട്ടായ്മ വേണ്ടി പി.ടി. ബഷീർ, വയലോരം ഗ്രൂപ്പിനു വേണ്ടി രവി ചാലയിൽ, റിയാസ് ഊട്ടേരി എന്നിവർ ഉപഹാരസമർപ്പണം നടത്തി. റഫീഖ് കുറുങ്ങോട്ട് നന്ദി രേഖപ്പെടുത്തി.