തുവ്വക്കോട് എൽ.പി സ്കൂളിൻ്റെ 140ാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിക്കും.
ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെയാണ് ആഘോഷ പരിപാടികൾ. മുൻ അധ്യാപിക വി.കെ ശാന്തകുമാരി അഫ്സൽ പലോറത്തിന് നൽകി കൊണ്ടാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. അജയൻ ചെറൂര് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രഞ്ജിത്ത് കുനിയിൽ, കെ പ്രദീപൻ, ഗീത ചെറൂര്, വിനീത മണാട്ട്, അനൂപ് ചന്ദ്രൻ, ആലിക്കോയ പുതുശ്ശേരി, പ്രധാന അധ്യാപിക സഹീന
എന്നിവർ സംസാരിച്ചു.