പുളിക്കൂല്‍ ഖാദറിനെ അനുസ്മരിച്ചു

കൊയിലാണ്ടി : നേടേരി മേഖല കൊയിലാണ്ടിനഗരസഭയോട് ചേര്‍ക്കുന്നതിന് മുന്‍പ് അരിക്കുളം മണ്ഡലം പ്രസിഡണ്ടും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ പത്താം ചരമവാര്‍ഷികം നടേരി മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ ഉദ്ഘാടനം ചെയ്തു. തികഞ്ഞ മതേതരവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് നടേരി മേഖലയില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം ശക്തിപ്രാപിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സൂരജ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാല്‍ മാസ്റ്റര്‍, ബാലന്‍ കിടാവ്, എം. കെ സായിഷ് , ഷംസുദ്ദീന്‍ കണ്ണങ്കോട്, ഷാജി കണ്ണങ്കോട്, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, ലാലിഷ പുതുക്കുടി, ദേവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

മാരാമുറ്റം തെരു റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 02-11-2024 ശനി ഒപി പ്രധാനഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.

മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു

മേപ്പയൂർ : കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിൽ ആരോഗ്യമന്ത്രി കാണിച്ച നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്

അധികാര വികേന്ദ്രീകരണത്തെ സർക്കാർ അട്ടിമറിക്കുന്നു: ടി.ടി ഇസ്മായിൽ

ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും