കോഴിക്കോട് കുറ്റ്യാടി റോഡില്‍ കൂമുളളി മില്‍മാ ബൂത്തിന് സമീപം ബസ്സിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂര്‍ സലാമത്ത് നഗർ വെളിവള്ളി രതീപ്(34)ആണ് മരിച്ചത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയതെന്ന് അത്തോളി പോലീസ് പറഞ്ഞു.അമിത വേഗത്തില്‍ വന്ന ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് രതീപിനെ നാട്ടുകാര്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളിയാഴ്ച വൈകീട്ട് 3.50 നാണ് അപകടം ഉണ്ടായത്.
ഉള്ള്യേരി -അത്തോളി റൂട്ടില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയാണ് രതീപ്. ആഴ്ചയില്‍ കടകളില്‍ കളക്ഷന്‍ എടുക്കാന്‍ പതിവ് പോലെ ഉള്ളിയേരി ഭാഗത്ത് നിന്നും അത്തോളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.അപകടത്തിന് കാരണമായ ബസ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നിയൂർ മാസ്ക്ലബ്ബ് ട്രഷററാണ് മരിച്ച ദീപു എന്ന രദീപ് നായർ .അച്ഛൻ : കൃഷ്ണൻ നായർ. അമ്മ, രമ. ഭാര്യ: അശ്വിനി , മകൾ ദേവനന്ദ.സഹോദരങ്ങൾ രാജീവ്, രാകേഷ്,