ഇക്കഴിഞ്ഞ മാസം 23 ന് ബാലുശ്ശേരിയിൽ വോളി ബോൾ മത്സരത്തോടെ ആരംഭിച്ച കോഴിക്കോട് റൂറൽ ജില്ലാ പോലിസ് കായികമേള മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന അത്ലറ്റിക് മീറ്റോടെ സമാപിച്ചു. വടകര, നാദാപുരം, പേരാമ്പ്ര, താമരശ്ശേരി എന്നീ സബ്ഡി വിഷനുകളിൽ നിന്നും ഡി.എച്ച്.ക്യുവിൽ നിന്നുമായി മുന്നോറോളം കായിക താരങ്ങൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു.
രാവിലെ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിൽ കോഴിക്കോട് റൂറൽ ജില്ലാ പോലിസ് മേധാവി നിധിൻകുമാർ.പി. ഐ.പി.എസ്. സെല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിൽ 78 പോയൻ്റോടെ ഡി.എച്ച് ക്യു ടീം ഓവർ ഓൾ ചാമ്പ്യൻമാരായി. 49 പോയൻ്റുമായി താമരശ്ശേരി സബ് ഡിവിഷൻ രണ്ടാ സ്ഥാനവും 47 പോയൻ്റുമായി നാദാപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
താമരശ്ശേരി സബ് ഡിവിഷനിലെ സീനിയർ സി.പി.ഒ മുജീബ് റഹ്‌മാൻ മേളയിലെ മികച്ച പുരുഷ താരവും വടകര സബ് ഡിവിഷനിലെ എ എസ് ഐ. സതി മികച്ച വനിതാ താരവുമായി. ഡ്യൂട്ടി തിരക്കിനിടയിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോലും സേനാംഗങ്ങൾ മത്സരത്തിൽ പങ്കെടുത്തത് മേളയുടെ മാറ്റ് വർദ്ധിപ്പിച്ചു. വിവിധ സബ് ഡിവിഷനുകളിലെയും സ്പെഷൽ യൂനിറ്റുകളിലെയും ഡി.വൈ.എസ്.പിമാർ, സ്റ്റേഷൻ ഐ.പി -എസ് എച്ച്.ഒ.മാർ എന്നിവർ മീറ്റിന് നേതൃത്വം നൽകി. വൈകിട്ട് ജില്ലയിലെ പോലീസ് കലാകാരൻമാരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.