കൊയിലാണ്ടി മുനിസിപ്പാലിറ്റി പ്രദേശത്തു രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സർക്കാർ ആയുർവേദ ആശുപത്രി സ്ഥാപിക്കണമെന്ന് മണമൽ ആശിർവാദ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഏകദേശം 99000 ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ, ഗവൺമെൻ്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി (അലോപ്പതി), ഗവർമെൻ്റ് ഹോമിയോപ്പതി ആശുപത്രി എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. ഗവർമെൻ്റ് ആയുർവേദ ആശുപതി മാത്രം ഇല്ല. ആയുർവേദ ചികിത്സയ്ക്കായി കൊയിലാണ്ടി നിവാസികൾ സ്വകാര്യ ആയുർവേദ ആശുപത്രികളെ ആശ്രയിക്കുകയാണ് ഇവിടങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് താങ്ങാൻ കഴിയാത്ത വിധം ചികിത്സാചെലവാണ്.
രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഗവർമെന്റ് ആയുർവേദ ആശുപത്രി പയ്യോളിക്കടുത്തുള്ള തച്ചൻകുന്നിലാണുള്ളത്. ഇവിടെ എത്തിച്ചേരാൻ വൃദ്ധരായവക്കും മറ്റു രോഗികൾക്കും വളരെ പ്രയാസമാണ്. കൂടാതെ യാത്ര ചെലവും കൂടും. ആധുനിക രീതിയിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സർക്കാർ ആയുർവേദ ആശുപത്രി കൊയിലാണ്ടി ടൗണിൽ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണമൽ ആശിർവാദ് റെസിഡന്റ്‌സ് അസോസിഷൻ ആരോഗ്യമന്ത്രി വീണ ജോർജ്, കാനത്തിൽ ജമീല എം.എൽ.എ , ഷാഫി പറമ്പിൽ എം.പി, മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട് എന്നിവർക്ക് നിവേദനം നൽകി.