മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തു. ഹരിത വിനോദസഞ്ചാരകേന്ദ്ര പ്രഖ്യാപനം ശ്രീമതി കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സതി കിഴക്കയിൽ അധ്യക്ഷയായി. മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നവകേരള മിഷൻ, ശുചിത്വമിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് കാപ്പാടിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ തുടങ്ങിയ പദ്ധതികളും ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ വൈസ് പ്രസിഡൻറ് ഷീല .എം ,സ്ഥിരം സമിതി അംഗങ്ങളായ അതുല്യ ബൈജു, സന്ധ്യാ ഷിബു, പഞ്ചായത്ത് അംഗം മുഹമ്മദ് ഷരീഫ് വി, പി . ശിവദാസൻ, വത്സല പുല്ല്യേത്ത്, ഹരിത കേരളം മിഷൻ കോഡിനേറ്റർ വൈഷ്ണവി, ശുചിത്വമിഷൻ കോഡിനേറ്റർ ആഷിത, എച്ച്ഐ വന്ദന, ഡിടിപിസി അംഗം നന്ദുലാൽ എന്നിവർ പ്രസംഗിച്ചു.