
ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കാര്യലയം, ഘടക സ്ഥാപനങ്ങളായ ഐ. സി. ഡി. എസ്, എസി.ഡി.ഓ, എഞ്ചിനീയറിംഗ് വിഭാഗം, ക്ഷീര വികസനം, എന്നിവർക്ക് ഹരിത ഓഫീസ് സർട്ടിഫിക്കറ്റ് ബഹു. പ്രസിഡന്റ് സ്ഥാപന മേധാവികൾക്ക് കൈമാറി. പ്രസ്തുത പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. എം രവീന്ദ്രൻ, ശ്രീ മഞ്ഞക്കുളം നാരായണൻ,ശ്രീമതി ലീന പുതിയോട്ടിൽ, മെമ്പർ ശ്രീ.എം. പി ബാലൻ അവർകളും പങ്കെടുത്തു . ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോബി സലാസ് സ്വാഗതം പറഞ്ഞു.








