മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 27 നാണ് ആക്രമണം നടന്നത്. പതിനാറുകാരനായ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ പഠനമുറിയിൽ വച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു.
സ്റ്റഡി ഹാളിൽ പഠിക്കുകയായിരുന്നു വിദ്യാർഥിയെ സഹപാഠിയായ അക്രമി പിറകിൽ നിന്ന് വന്ന് ചുറ്റിപ്പിടിച്ച് തുടർച്ചയായി കുത്തുകയായിരുന്നു. പുറം ഭാഗത്തും വയറിന് സൈഡിനുമായാണ് വിദ്യാർഥിക്ക് പരുക്കേറ്റത്.
സ്ഥാപനത്തിലെ ജീവനക്കാരും മറ്റ് വിദ്യാർഥികളും ഓടിയെത്തിയാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. സംഭവം നടന്ന് ആറാമത്തെ ദിവസമാണ് ദൃശ്യം പുറത്ത് വരുന്നത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് എടുത്തു.



