പേരാമ്പ്ര: അസറ്റ് പേരാമ്പ്ര(ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻ്റ് എംപവർമെൻ്റ് ട്രസ്റ്റ്) സംഘടിപ്പിച്ച എഡ്യൂക്കേഷണൽ കോൺക്ലിവിൻ്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്ക്കാരവും ശശിതരൂർ എം പി നിർവഹിച്ചു.
അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു .
ഡോ. എം കെ മുനീർ എം എൽ എആമുഖ ഭക്ഷണം നടത്തി, അവാർഡ് ജേതാക്കളെയും അദ്ദേഹം പ്രഖ്യാപിച്ചു .
പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതൽ കോളജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കും,മികച്ച വിദ്യാഭ്യാസ,ഭിന്നശേഷി പ്രവർത്തകർക്കുമാണ് അവാർഡ്നൽകിയത് . ഏറ്റവും മികച്ച പിടിഎ ക്കും സെക്കൻഡറി,പ്രൈമറി വിഭാഗങ്ങളിൽ പുരസ്കാരം നൽകി .പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നടയുമാണ് പുരസ്കാരം.മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ,മലപ്പുറം വിജയാഭേരി കോഡിനേറ്റർ ടി സലിം,ബിന്നി സാഹിതി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ചടങ്ങിൽജിജി തോംസൺ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, സി പി എ അസീസ്, ചിത്ര രാജൻ, എസ് കെ ഹസ്സൈനാർ,ബി എം മുഹമ്മദ്,
,വിദ്യാഭ്യാസ ഓഫീസർമാർ,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതം പറഞ്ഞു. യൂ സി അനീഫ, ഇസ്മായിൽ മരുതേരി, പ്രൊഫ . സലിം, എസ് പി കുഞ്ഞമ്മദ്, സൗദ റഷീദ് നേതൃത്വം നൽകി. ഒരു മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളെയും അധ്യാപകരെയും പുരസ്കാരം നൽകി ആദരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്ന് ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായിട്ടാണ് അസറ്റ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്ന് അധ്യക്ഷ പ്രസംഗത്തിൽ
ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടിസൂചിപ്പിച്ചു .