അത്തോളിയിൽ വീടിനു തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയാനിപുറത്ത് അബ്ദുൾ ഹമീദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ മുകൾഭാഗത്ത് ശേഖരിച്ച വിറക് കുനയ്ക്ക് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന മൂന്ന് യൂണിറ്റ് വാഹനങ്ങളുമായി എത്തുകയും തീ പൂർണമായും അണക്കുകയും ചെയ്തു.
വീടിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,ലിനീഷ് എം, ഹേമന്ദ് ബി,അനൂപ് എൻ പി,രജിലേഷ് സിഎം നിധിൻ രാജ്,ഷാജു കെ,ഹോം ഗാർഡ് മാരായ രാജേഷ് കെ പി, രാജീവ് വി ടി,എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.