ബസ്സിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു,അപകട കാരണം ബസ്സിന്റെ അമിത വേഗമെന്ന് നാട്ടുകാര്‍

അത്തോളി : കോഴിക്കോട് കുറ്റ്യാടി റോഡില്‍ കൂമുളളി മില്‍മാ ബൂത്തിന് സമീപം ബസ്സിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് മുന്നിയൂര്‍ സ്വദേശി രതീഭ്(30)ആണ് മരിച്ചത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയതെന്ന് അത്തോളി പോലീസ് പറഞ്ഞു.അമിത വേഗത്തില്‍ വന്ന ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് രതീഭിനെ നാട്ടുകാര്‍ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളിയാഴ്ച വൈകീട്ട് 3.50 നാണ് അപകടം ഉണ്ടായത്. ഉള്ള്യേരി -അത്തോളി റൂട്ടില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയാണ് രതീഭ്. ആഴ്ചയില്‍ കടകളില്‍ കളക്ഷന്‍ എടുക്കാന്‍ പതിവ് പോലെ ഉള്ളിയേരി ഭാഗത്ത് നിന്നും അത്തോളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.അപകടത്തിന് ഇടയാക്കിയ ബസ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഹരിത പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രസിഡന്റ്‌. സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു

Next Story

കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍

Latest from Main News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി.

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

  കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ്

സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ