ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് ലക്ഷം വീട് കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.
ഗ്രാമപഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപയും ജില്ലാപഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയും അടക്കം മൊത്തം 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
കിണറിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിലും, പൈപ്പ്ലൈൻ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദനും നിർവ്വഹിച്ചു.സന്ധ്യ, ഉണ്ണി തിയ്യക്കണ്ടി, രതീഷ് മലയിൽ, കെ.കെ.ആനന്ദൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല എം.പി.അശോകൻ എന്നിവർ സംസാരിച്ചു.