സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും. ഹൊസ്‌ദുർഗ് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് രാവിലെ 9 മണിക്കാണ് പ്രയാണം ആരംഭിക്കുക.

കാസർകോട് നിന്നും 1600 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. അറ്റലറ്റ് വിഭാഗത്തിൽ 230 കുട്ടികൾ പങ്കെടുക്കുമെന്നും ഇത്തവണ മിന്നും പ്രകടനങ്ങൾ കാഴ്‌ചവയ്‌ക്കുമെന്നും ജില്ലാ സ്‌കൂൾ സ്‌പോർട്‌സ് കോർഡിനേറ്റർ പ്രീതിമോൾ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്.

നീലേശ്വരം എൻകെ ബാലകൃഷ്‌ണൻ മെമ്മോറിയൽ യുപി സ്‌കൂൾ പരിസരത്തും പിലിക്കോട് സി കൃഷ്‌ണൻനായർ സ്‌മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പരിസരത്തും ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകും. തുടർന്ന് കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പ്രയാണം തുടരും.

മത്സരങ്ങൾ നവംബർ നാല് മുതൽ: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സംസ്ഥാനത്തെ രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി മത്സരങ്ങൾക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.

ഉദ്ഘാടന ദിവസം 3000 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ മഹാരാജാസ് കോളജ് മൈതാനിയിൽ അരങ്ങേറും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനിക്കും. ഈ മെഡൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പിന് കൈമാറിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. പ്രശസ്‌ത ഹോക്കി താരം പിആർ ശ്രീജേഷ് ആണ് സംസ്ഥാന കായിക മേളയുടെ ബ്രാൻഡ് അംബാസഡർ. സമാപന സമ്മേളനം നവംബർ 11ന് വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും.

Leave a Reply

Your email address will not be published.

Previous Story

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണ

Next Story

ചേമഞ്ചേരി തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 ന് അയ്യപ്പൻ വിളക്ക് മഹോത്സവം നടക്കും

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ