കെ പി എസ് ടി എ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം സ്വാഗതസംഘ രൂപീകരണംഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ടി ടി ബിനു അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീർ എരവത്ത് ,രാജൻ മരുതേരി,പറമ്പാട്ട് സുധാകരൻ, കെഎസ്എസ്പി എ ജില്ലാ സെക്രട്ടറി ഒ എം രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മധുകൃഷ്ണൻ എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പ്രദീപൻ, എൻ ജി ഒ എ ജില്ലാ സെക്രട്ടറി ദിനേശൻ, പി.എം ശ്രീജിത്ത്, ടി.അശോക് കുമാർ,സജീവൻ കുഞ്ഞോത്ത്, പി. രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ ടി കെ പ്രവീൺ, പി കെ രാധാകൃഷ്ണൻ, സുജയ ടി സി, കെ.സജീഷ്, ചിത്രരാജൻ തുടങ്ങിയവർ സംബന്ധിച്ചു ജില്ലാ ട്രഷറർ എം കൃഷ്ണമണി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.