കൽപത്തൂർ: കൽപത്തൂർ എ യു പി സ്കൂളിൽ വെച്ച് രണ്ടു ദിവസങ്ങളായി നടന്ന നൊച്ചാട് ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കൽപത്തൂർ എ യു പി സ്ക്കൂൾ ഓവറോൾ കിരീടം നേടി. രണ്ടാം സ്ഥാനം വാല്യക്കോട് എ യു പി സ്കൂളും പുറ്റാട് ജി എൽ പി സ്കൂളും പങ്കിട്ടു, അറബി കലോത്സവത്തിൽ വെള്ളിയൂർ എ യു പി ഒന്നാം സ്ഥാനത്തിന് അർഹരായി
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി വിജയികൾക്ക് ട്രോഫികൾ നൽകി. കൽപത്തൂർ എ യു പിയിലെ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് സുഷമ ടീച്ചറും അധ്യാപകരും കൂടി ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.