നന്തി ആശാനികേതന്‍ അന്തേവാസികളുമൊത്ത് മലബാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മൂടാടി പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 31- കോളേജിലെ വിദ്യാർത്ഥികൾ അശാനികേതനിൽ സന്ദർശനം നടത്തി. ഈ സന്ദർശനത്തിന്റെ ഭാഗമായി, കോളേജിലെ കോമേഴ്‌സ് ഡിപ്പാർട്മെന്റ് വിദ്യാർത്ഥികളും അശാനികേതനിലെ കോർമെമ്പർമാരും “RISE ABOVE ” എന്ന പേരിൽ സംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുംഅശാനികേതനിലെ അന്ദേവാസികളും നൃത്തം, സംഗീതം, തുടങ്ങിയ കലയിലൂടെ മികച്ച പ്രകടനം നടത്തി. ഇത്തരമൊരു സംസ്‌കാരിക ഒത്തുചേരൽ സമൂഹത്തിനും വിദ്യാർത്ഥികൾക്കുമിടയിൽ നല്ല ബന്ധം സ്ഥാപിക്കാൻ കാരണമാകും, എന്നും അവർ പ്രതീക്ഷിക്കുന്നു. 
കോമേഴ്‌സ് അദ്ധ്യാപകർ ആയ – അനുപമ (HOD കോമേഴ്‌സ് ഡിപ്പാർട്മെന്റ്),രാഹുൽ, സഫീദ, ഹസ്ന, ദർശന, അമൃത, അശ്വിൻ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.