കൊല്ലം പിഷാരികാവ് ദേവസ്വത്തിൽ നിന്നും വിരമിക്കുന്ന എം.രാമകൃഷ്ണമാരാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിൽ നിന്നും 43 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന എം.രാമകൃഷ്ണമാരാർക്ക് ദേവസ്വം ട്രസ്റ്റി ബോർഡും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്വം അസി.കമ്മീഷണർ കെ.കെ.പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ തുന്നോത്ത് അപ്പുക്കുട്ടി നായർ, എം.ബാലകൃഷ്ണൻ, ജീവനക്കാരായ എൻ.ബാലകൃഷ്ണൻ, കെ.കെ.രാഗേഷ്, കെ.വി.ബാബു, യു.കെ.ഉമേഷ്, പി.സി.അനിൽകുമാർ, ജി.ജയകുമാരി, കെ.ഉമേഷ്, എൻ.കെ.രാജു, ഗോപികൃഷ്ണമാരാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.