2024 നവംബര്‍ മാസം നിങ്ങൾക്കെങ്ങനെ? ചാരവശാലുളള ഫലം: തയ്യാറാക്കിയത് വിജയന്‍ ജ്യോത്സ്യന്‍, കോയമ്പത്തൂര്‍


മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)

മേടക്കൂറുകാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിക്കും. ദീനത, ഉദര പീഡ, സഞ്ചാരം, സ്ത്രീ വൈമുഖ്യം, ദുഷ്ട സംസര്‍ഗ്ഗം, രക്തദോഷം, ഉദര രോഗം. അവിചാരിതമായ യാത്രകള്‍ ആവശ്യമായി വരും. മാനസിക സന്തോഷം വര്‍ദ്ധിക്കും. സുഹൃത്തുകള്‍ അനുകൂലമായി പ്രതികരിക്കും. സുഹൃത്തുകളുമായി ഒത്തുചേരാനുളള സാഹചര്യങ്ങള്‍ ഉണ്ടാവും. തടസ്സങ്ങള്‍ മാറി വീട് പണി നടക്കും. വീട്ടുപകരണങ്ങള്‍ വാങ്ങാനുളള അവസരം കൈവരും. തൊഴില്‍രംഗത്ത് പുതിയ ജോലികള്‍ പ്രവേശിക്കാന്‍ സാഹചര്യമുണ്ടാവും. ദമ്പതികള്‍ ഒന്നിച്ച് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. യാത്രക്കായി പണച്ചെലവ് ഉണ്ടാകും. ത്വക്ക് രോഗങ്ങള്‍ക്ക് ശമനം. ഭൂമിയില്‍ നിന്ന് ആദായം. ബിസിനസ് രംഗത്തുളളവര്‍ പുതിയ തൊഴില്‍ രംഗത്തെ കുറിച്ച് ആലോചിക്കും. ധനപരമായി അനുകൂലമായ സാഹചര്യം. അലസത വെടിയണം. കാര്യ പുരോഗതിയുണ്ടാവും. സന്താനങ്ങള്‍ക്ക് പുതിയ കോഴ്സില്‍ പ്രവേശനം ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം അര പകുതി)
മാസത്തിന്റെ മധ്യം വരെ അനുകൂലം. ഗുണ ഫലങ്ങള്‍ കുറയും. സ്ഥാന ഗുണം, ആരോഗ്യം മെച്ചപ്പെടും, കാര്യ ജയം, ധനലാഭം, ശത്രു നാശം, അഭിമാനം. വിവാഹ കാര്യങ്ങള്‍ പുരോഗമിക്കും. ബിസിനസില്‍ നഷ്ടം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. മാനസിക സംഘര്‍ഷം. യാത്ര മൂലം സുഖം ലഭിക്കും. ചെലവ് വര്‍ദ്ധിക്കും. അനാവാശ്യ സാധനങ്ങള്‍ വാങ്ങും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ നല്ല സമയം. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ മാറ്റിവേക്കേണ്ടി വരും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപണി വേണ്ടി വരും. വ്യവഹാര വിജയം. 

മിഥുനക്കൂറ് (മകീര്യം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
ഗുണദോഷം സമ്മിശ്രം, രോഗ ശമനം, ശത്രു ശല്യം, തസ്‌ക്കര ഭയം. തൊഴില്‍പരമായി അനുകൂല സമയം. അനാവശ്യ മാനസിക സംഘര്‍ഷം കുറയും. പ്രവര്‍ത്തന വിജയം. ബന്ധുജന സാമിപ്യം. അടുത്ത ബന്ധുക്കള്‍ക്ക് രോഗ ദുരിതം, അസുഖം. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ഉണ്ടാവും. സഞ്ചാര ക്ലേശം, പുണ്യസ്ഥല സന്ദര്‍ശനം, തൊഴില്‍ നേട്ടം. പണമിടപാടുകളില്‍ നഷ്ടം സംഭവിക്കാം. ജീവിത പങ്കാളിക്ക് നേട്ടം.

കര്‍ക്കിടകംക്കൂറ് (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. ധനപരമായ നേട്ടം, ദാമ്പത്യ സുഖം. പ്രവര്‍ത്തന വിജയം. പണമിടപാട് മൂലം നേട്ടം, സാമ്പത്തിക സ്ഥിരത കൈവരും. മാതാവിനുളള അരിഷ്ടത കുറയും. പഠനത്തിലും ജോലിയിലും ഉന്മേഷം. കടബാധ്യതകളില്‍ നിന്ന് മോചനം. ഭക്ഷണ സുഖം. ബിസിനസ്സില്‍ നേട്ടം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. സാഹസിക പ്രവര്‍ത്തനം വേണ്ട. തൊഴില്‍ രംഗത്ത് അന്യരുടെ ഇടപെടല്‍ വിഷമം ഉണ്ടാക്കും. സഞ്ചാര ക്ലേശം. പുണ്യ സ്ഥലം സഞ്ചരിക്കും. കാലാവസ്ഥ ജന്യമായ രോഗം വരും. മാസത്തിന്റെ തുടക്കത്തില്‍ സ്ത്രീ വിരോധം, അനാരോഗ്യം, കാര്യ വിഘ്‌നം, ശത്രുപദ്രവം, തസ്‌ക്കര ഭയം എന്നിവ കാണുന്നു. സഹപ്രവര്‍ത്തകരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍ ഭാഗം)
അനുകൂല ഫലം നിലനില്‍ക്കും. സ്ഥാന ഗുണം, ശത്രു നാശം, ധന സിദ്ധി, നേത്രം രോഗ സാധ്യത, ധനപരമായി ഇടപാട് നന്നാകും. തൊഴില്‍പരമായ നേട്ടം. സുഹൃത്തുക്കളുമായി ഒത്തു ചേരും. വിവാഹാലോചനങ്ങളില്‍ തീര്‍പ്പാകും. സുഹൃത്തുക്കളുടെ പെരുമാറ്റം പ്രതികൂലമാകും. അന്യരില്‍ നിന്ന് സഹായം ലഭിക്കും. ദേഹ സുഖം കുറയും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാത്തിലും വിജയം. യാത്രകള്‍ ആവശ്യമായി വരും. ഭക്ഷണ സുഖം. എല്ലാത്തിലും ചിന്തിച്ച് പ്രവര്‍ത്തിക്കണം. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങള്‍ വരും. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് നേട്ടം. പ്രധാന തൊഴിലില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കാന്‍ സാധ്യത. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്രയുടെ ആദ്യ പകുതി)
ഗുണദോഷ സമ്മിശ്രമായ മാസം. ദ്രവ്യനാശം, വഞ്ചന, നേത്രരോഗം എന്നിവയ്ക്ക് സാധ്യത, കാര്യ ജയമുണ്ടാവും, ദേഹ സുഖം .സ്വത്ത് സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനമുണ്ടാകും. പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുളള സാഹചര്യം ഉണ്ട്. ബന്ധുക്കള്‍ തമ്മില്‍ ഭിന്നതയുണ്ടാകാം. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തിക വിഷമതകള്‍ നേരിടും. കടക്കാരില്‍ നിന്ന് തീക്താനുഭവം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വാഹനത്തിന് അറ്റകുറ്റ പണിയുണ്ടാവും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാവും. സന്താനങ്ങള്‍ക്ക് അരിഷ്ടത. സുഹുത്തുക്കളുടെ സഹായം ലഭിക്കും. വീട് പണിക്ക് നല്ല സമയം. മാസത്തിന്റെ മധ്യത്തോടെ സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരും. ബിസിനസില്‍ നേട്ടം. കുടുംബ ദേവതാ ക്ഷേത്ര ദര്‍ശനം, ശിവക്ഷേത്ര ദര്‍ശനം, സര്‍പ്പ പ്രീതി വരുത്തുക.

തുലാം കൂറ് (ചിത്ര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍ ഭാഗം)
മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. ബന്ധുക്കള്‍ മൂലം ഗുണം. ഭൂമി വില്‍പ്പനയിലൂടെ ധന നേട്ടം. സ്വന്തക്കാരുടെ രോഗം കുറയും. വ്യവഹാര വിജയം. തൊഴില്‍രംഗത്ത് അനുകൂല സാഹചര്യം. സഹോദരങ്ങളെ കൊണ്ട് ഗുണം. സഞ്ചാരം വേണ്ടി വരും. കര്‍മ്മ ഭംഗത്തിന് സാധ്യത, അപവാദം വരാതെ ശ്രദ്ധിക്കണം. ശത്രു ശല്യം ഏറും. തൊഴില്‍പരമായ നേട്ടം. ധനപരമായി അനുകൂലം. തൊഴില്‍ രംഗത്ത് അന്യരുടെ ഇടപെടല്‍ ക്ലേശം ഉണ്ടാകും. കൃഷിയില്‍ നിന്ന് ഗുണം. അകന്ന് കഴിഞ്ഞ ദമ്പതികള്‍ യോജിക്കും. പൊതു രംഗങ്ങളില്‍ പ്രശസ്തിയേറും. യാത്രകള്‍ വേണ്ടി വരും. സുഹൃത്ത് സമാഗമം. വീട് അറ്റകുറ്റ പണി ഉണ്ടാവും.

വൃശ്ചികക്കൂറ് (വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ അപകടം, മാനഹാനി, അപവാദം എന്നിവയില്‍ നിന്ന് രക്ഷപ്പെടും. സ്ഥാന ഭ്രശം, ദ്രവ്യ നഷ്ടം,അംഗവൈകല്യ സാധ്യത, ധനനാശം, കാര്യ പരാജയം, അനാരോഗ്യം എന്നിവയ്ക്ക് മാസം പകുതി വരെ സാധ്യത. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്ത്തുക്കള്‍ തിരികെ കിട്ടും.സ്ഥാനമാറ്റത്തിന് സാഹചര്യമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. പണച്ചെലവ് ഏറും. ജനസമ്മിതിയേറും. സ്ത്രീകളുമായി ബന്ധപ്പെട്ട് മാനഹാനി വരും. ഇക്കാര്യം വളരെ ശ്രദ്ധിക്കണം. മല്‍സര പരീക്ഷകളില്‍ വിജയം. സൗന്ദര്യവര്‍ധക വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഞ്ചാര ക്ലേശം. വിദേശ യാത്രയ്ക്ക് നല്ല സമയം. ഇന്‍ഷൂറന്‍സ് രംഗത്ത് ധനലാഭം. അവിചാരിതമായ ധന നഷ്ടം ഉണ്ടായേക്കും. ലക്ഷ്യ പ്രാപ്തിക്കായി അലച്ചില്‍ വേണ്ടി വരും. ന്യായമായ കാര്യങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായം പറയും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അവസരം. വിനോദ വിജ്ഞാന യാത്ര നടത്തും. ശിവ പ്രീതി വരുത്തുക, കുടുംബ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക, ദേവി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
ശാരീരികമായ വിഷമം. ധനപരമായി കൃത്യത വരുത്താന്‍ കഴിയില്ല. വീട് നിര്‍മ്മാണത്തിന് തടസ്സം. എല്ലാറ്റിലും തടസ്സം. മാനഹാനി. കലാരംഗത്ത് ഉന്നതി. മാസം മധ്യത്തോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. സ്ഥാന പ്രാപ്തി, രോഗ ശാന്തി, തീര്‍ത്ഥയാത്ര നടത്തും. ഭൂമി വാങ്ങാന്‍ നല്ല സമയം. ജോലി ലഭിക്കും. വ്യാപാര വിജയം. സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലം. ആരോഗ്യപരമായി നേട്ടം. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത കേള്‍ക്കും. സാധിച്ചെടുക്കാന്‍ പ്രയാസമുളള കാര്യം നടക്കും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച. രാഷ്ട്രീയരംഗത്തുളളവര്‍ക്ക് ഗുണം. മത്സരങ്ങളില്‍ വിജയിക്കും. വിദേശത്തുളളവര്‍ക്ക് വിസ പ്രശ്‌നം തീരും. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ശിവ, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം. മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പാല്‍പായസം എന്നിവ നടത്തണം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. വ്യാഴാഴ്ച വ്രതം നല്ലത്.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ ഭാഗം)
ബിസിനസ്സില്‍ പണച്ചെലവ് കൂടും. അകന്നിരിക്കുന്ന ദമ്പതികള്‍ ഒന്നിക്കും. കര്‍മ്മ സിദ്ധി, ധന ഗുണം, ഇഷ്ടലാഭം, കാര്യ വിജയം, സഞ്ചാരം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ബിസിനസ്സില്‍ പണം മുടക്കും. ബിസിനസ്സില്‍ പുതിയ നിിക്ഷേപം. യാത്രാചെലവേറും. ആരോഗ്യപരമായ വിഷമതകള്‍ പരിഹരിക്കും. മനസ്സിനെ അലട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സന്തോഷം പൊതുവേ വര്‍ദ്ധിക്കും. അയല്‍വാസികള്‍ സഹായിക്കും. ബന്ധുക്കളും സുഹൃത്തുക്കളും രമ്യതയോടെ പെരുമാറും. സന്താനങ്ങള്‍ക്ക് പുരോഗതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലം. നിയമന ഉത്തരവ് ലഭിച്ചേക്കും. വിവാഹാലോചനകളില്‍ നല്ല പുരോഗതി. സന്താനങ്ങള്‍ക്ക് തൊഴില്‍ നേട്ടം. വീട് നന്നാക്കാന്‍ ആഗ്രിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹ തടസ്സം നീങ്ങും. ഭാര്യ കലഹം വരാതെ നോക്കണം. ഗണപതി ക്ഷേത്ര ദര്‍ശനം, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍ ഭാഗം)
ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാവും. പണമിടപാടുകള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. ദീനത, ശത്രു നാശം, ആപത്ത്, അപ്രതീക്ഷിതമായ ഭാഗ്യകുറവ്. വീട് നിര്‍മ്മാണത്തിന് തടസ്സം. കലഹങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയേറും. അവിചാരിതമായ തടസ്സം. മാസമധ്യത്തോടെ നേട്ടം. ഭൂമി വാങ്ങാന്‍ നല്ല സമയം. ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. ആരോഗ്യ നില തൃപ്തികരമാകും. മനസന്തോഷം ലഭിക്കും. കുടുംബാംഗങ്ങള്‍ അടുക്കും. സ്ഥലമാറ്റം ലഭിക്കും. ദേവി ക്ഷേത്ര ദര്‍ശനം പതിവാക്കുക. ദാമ്പത്യകാര്യത്തില്‍ ശ്രദ്ധിക്കണം. ശാസ്ത്രാ പ്രീതി വരുത്തുക. ശനി ഭഗവാന് വഴിപാട് നല്‍കുക.

മീനക്കൂറ് (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ മാസമാണ്. രോഗപീഡ, ദ്രവ്യ നഷ്ടം, ശത്രു ഭയം, പുത്രദുഖം എന്നിവയ്ക്ക് മാസാരംഭത്തില്‍ സാധ്യത. മാസാവസനമാകുമ്പോള്‍ സന്താനങ്ങള്‍ക്ക് നേട്ടം. തൊഴില്‍രംഗം പുഷ്ടിപ്പെടും. ആരോഗ്യം ഗുണകരം. അനാവാശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. പ്രേമ ബന്ധങ്ങള്‍ മെച്ചപ്പെടും. വ്യവഹാരങ്ങളില്‍ തിരിച്ചടി വരാം. വാക്ക് തര്‍ക്കങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ നോക്കണം. ദാമ്പത്യകലഹം വരാതെ നോക്കണം. കടബാധ്യത കുറയും. ബന്ധുക്കള്‍ സഹകരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ഭാഗ്യപരീക്ഷണങ്ങള്‍ പാടില്ല. അപവാദങ്ങള്‍ വരാത നോക്കണം. പണമിടപാടുകളില്‍ സൂഷ്മതയും കൃത്യത വരുത്തണം. സ്ഥലമാറ്റം അനുകൂലമാകും. ധനനഷ്ടം വരാതെ നോക്കണം. വീട് വാഹനം എന്നിവ വാങ്ങാന്‍ പ്രാരംഭ നടപടി ഉണ്ടാവും. മഹാവിഷ്ണു പ്രീതി വരുത്തുക.

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് പാലത്തില്‍ ആത്മഹത്യകൾ പെരുകുന്നു, രക്ഷാവേലി സ്ഥാപിക്കണം ,നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം

Next Story

ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി പി ടി ഉഷയ്ക്ക് നിവേദനം നൽകി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ