സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടനില്ല; പഴയ നിരക്ക് നവംബറിലും തുടരും

സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ  പുരോഗമിക്കുമ്പോഴും നിരക്ക് ഉടൻ വർധിപ്പിച്ചേക്കില്ല. നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതു വരെയോ നിലവിലെ നിരക്ക് ബാധകമാവും. കെഎസ്ഇബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു.

ഇലക്ട്രിസിറ്റി ആക്റ്റിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പുകൾ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്. നഷ്ടക്കണക്കുകൾ നിരത്തി നിരക്ക് ഉയർത്താനുള്ള കെഎസ്ഇബി ആവശ്യത്തിനെതിരെ തെളിവെടുപ്പുകളിൽ കടുത്ത വിർമശനമാണ് ഉപഭോക്താക്കളുടെ പ്രതിനിധികൾ ഉയർത്തിയത്. സ്ഥാപനം കാര്യക്ഷമമായി നടത്താനാകാത്തതിന്‍റെ ബാധ്യത വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
അതേസമയം, വേനൽക്കാലത്തെ വലിയ തോതിലെ വൈദ്യുതി ഉപയോഗം മൂലം ഉയർന്ന വില നൽകി കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധിക ബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

Next Story

മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാജി അനുസ്മരണവും ഐക്യദാർഢ്യപ്രതിജ്ഞയും നടത്തി

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം