സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഇരിപ്പിടങ്ങള്‍ കുറവ്,യാത്രക്കാര്‍ക്ക് ഒന്നിരിക്കാൻ ഇടമില്ല

Next Story

കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്