ചേമഞ്ചേരി: തുവ്വക്കോട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ്ന് സമീപം തത്ത്വമസി നഗരിയിൽ അയ്യൻ വിളക്ക് മഹോത്സവം നടക്കും.
ഡിസംബർ 9 ന് തിങ്കളാഴ്ച കാലത്ത് 5 മണിക്ക് ഗണപതി ഹോമം.വ 9 മണിക്ക് ചെണ്ടമേളം. 11.30 ക്ക് ഉച്ചപൂജ. ഉച്ചക്ക് 1 മണിക്ക് അന്നദാനം. വൈകുന്നേരം 3 മണിക്ക് ചെണ്ടവാദ്യം. 4 മണിക്ക് പാല കൊമ്പ് എഴുന്നള്ളത്തിന്റെ പുറപ്പാട് വിളക്കുപന്തലിൽ.
വൈകുന്നേരം 6 മണിക്ക് ശരണ മന്ത്രങ്ങളോടെ താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ പാല കൊമ്പ് എഴുന്നള്ളത്ത് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു. രാത്രി 10 മണിക്ക് കോമഡി ഷോ(ജാനു തമാശകൾ)
11 മണിക്ക് അയ്യപ്പ പൂജ. 12.30 ക്ക് ഉടുക്ക് അടിച്ചു പാട്ട്. 3.30 ന് പാൽ കിണ്ടി എഴുന്നള്ളത്ത്. 4 മണിക്ക് തിരിഉഴിച്ചിൽ. 5 മണിക്ക് വെട്ടും തടവും.
5.30 ന് ഗുരുതി തർപ്പണത്തോടെ സമാപിക്കും.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം