പെരുവട്ടൂർ മേഖലയിൽ വീടുകൾ കയറിയുള്ള മോഷണം തടയുന്നതിനായി ജാഗ്രതാ സമിതിയുമായി നാട്ടുകാർ രംഗത്ത്. വാർഡ് 16 ന്റെ ജാഗ്രത സമിതി യോഗം നഗരസഭ കൗൺസിലർ ജിഷാ പുതിയേടത്തിന്റെ അധ്യക്ഷതയിൽ നടന്നു. ഒരു നാടിനുവേണ്ടി നാട്ടുകാർ ഒന്നിച്ച ഒരു കാഴ്ചയാണ് ജാഗ്രതാ സമിതി യോഗത്തിൽ കാണാൻ കഴിഞ്ഞത്. 100 ൽ പരം ആളുകൾ പങ്കെടുത്ത യോഗത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.ഐ. അബ്‌ദുള്ള സംസാരിച്ചു.
അന്വേഷണം ഊർജിതമാക്കാനും നൈറ്റ് പട്രോളിംഗ് ശക്തമാക്കാനും യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. അതിനു പുറമേ വാർഡിന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങൾ മുന്നോട്ടുവച്ചു. നാട്ടുകാർ സ്‌ക്വാഡുകളായി തിരിഞ്ഞ് നൈറ്റ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. യോഗത്തിൽ ഒരു മാസ്സ് പെറ്റീഷൻ തയ്യാറാക്കി.