കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുളള ഇരിപ്പിടങ്ങള്‍ കുറവ്. പ്ലാറ്റ്‌ഫോം ഉയര്‍ത്തി ടൈല്‍ വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പഴയ ഇരിപ്പിടങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്.ആവശ്യമായ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ നിന്ന് അനുമതിയായിട്ടുണ്ട്. സന്നദ്ധ സംഘടനകളോ റെസിഡന്‍സ് അസോസിയേഷനുകള്‍ക്കോ,ആരാധനാലയങ്ങള്‍ക്കോ ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്യാവുന്നതാണ്. ഇരിപ്പിടങ്ങള്‍ നല്‍കുന്നവരുടെ പേരും പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുണ്ട്.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസന പാതയിലാണിപ്പോള്‍. യാത്രക്കാര്‍ക്ക് വണ്ടിയില്‍ സുഗമമായി കയറുന്നതിനായി പ്ലാറ്റ് ഫോം ഉയര്‍ത്തുന്നുണ്ട്. അതിന് മുകളില്‍ ടൈല്‍ വിരിക്കും.കൂടാതെ പുതുതായി ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. വരുമാനത്തിന്റെ തോത് അനുസരിച്ച് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ഗ്രേഡ് മൂന്നിലേക്ക് വന്നിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊയിലാണ്ടിയില്‍ ഉണ്ടാവുമെന്നാണ് സൂചന.