ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 2024 ഒക്‌ടോബർ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് നാം വളരെ മുന്നിലാണെങ്കിലും ജീവിത ശൈലീ രോഗങ്ങൾ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നും അതിനെതിരെ ഒരു വലിയ ജാഗ്രത നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ ശ്രീമതി പ്രജിഷ പി, ശ്രീ.ബാലൻ മാസ്റ്റർ, ശ്രീ ഗോപാലൻ മാസ്റ്റർ, ആശാ വർക്കർ ശ്രീമതി രമ എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രസിഡണ്ട് സുധാകരൻ ടി.എം. അധ്യക്ഷത വഹിച്ചു. ശ്രീ ഹാരിസ് ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. രക്ത സമ്മർദ്ദം, പ്രമേഹം, ബി.എം.ഐ , ബി.എം.ആർ എന്നിവ ക്യാമ്പിൽ പരിശോധിച്ച് നൽകുകയുണ്ടായി. സെക്രട്ടറി അരമന രാജൻ സ്വാഗതവും ജോ. സെക്രട്ടറി അജയ് ദാസ് നന്ദിയും പറഞ്ഞു.