കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ പന്തീരായരത്തി എട്ട് ( 12008) തേങ്ങയേറുംപാട്ടും നവംബർ 22, 23 തിയ്യതിയിൽ നടക്കും. ക്ഷേത്രത്തിൽ ആദ്യമായാണ് തേങ്ങയേറും പാട്ടും നടത്തുന്നത്. കാരുകുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിക്കും.
ഇതോടനുബന്ധിച്ച് ഭദ്രകാളി അമ്മയ്ക്ക് കളമെഴുത്തുംപാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യം കലാമണ്ഡലം അരുൺ കൃഷ്ണൻ മാരാരുടെ നേതൃത്ത്വത്തിലും നടക്കും.
മഹാഗണപതി ഹോമം, ഭുവനേശ്വരിക്ക് വിശേഷാൽ ദ്രവ്യ കലശാഭിഷേകം, വിശേഷാൽ പൂജയും ക്ഷേത്രാചാര്യൻ പറവൂർ രാഗേഷ് തന്ത്രിയുടെയും, ക്ഷേത്ര മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെയും കാർമികത്വത്തിൽ നടക്കും. തേങ്ങയേറിലെക്ക് വഴിപാടായി നാളീകേരം നൽകുന്നവർ 18-11-24 ന് മുമ്പായി എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.