റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ എം.വി.ഡിയുടെ മുന്നറിയിപ്പ്

റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മോട്ടര്‍ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംവിഡി മുന്നറിയിപ്പ് നല്‍കുന്നത്. ഒരു നോട്ടം കൊണ്ട് എന്താ നേട്ടം എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഒരു നോട്ടം കൊണ്ട് എന്താ നേട്ടം. റേഡിലേക്ക് ഇറങ്ങുമ്പോള്‍ ഇത് പ്രസക്തമായ ചോദ്യമാണ്. റോഡ് സുരക്ഷയുടെ വ്യക്തമായ സൂചകങ്ങളില്‍ വേഗത, മാനസിക ക്ഷമത, നൈപുണി , ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുക എന്നിവ ഉള്‍പ്പെടുന്നുവെങ്കിലും, ചില സൂക്ഷ്മ ഘടകങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനാകും. വാഹനമോടിക്കുമ്പോഴും റോഡ് ഉപയോഗിക്കുമ്പോഴും നമ്മുടെ ശരീരഭാഷയും ( Body language ) നേത്ര സമ്പര്‍ക്കവും ( Eye Contact), ആംഗ്യങ്ങളും (Gesture) സുരക്ഷിതത്വം ഉറപ്പു രുത്തുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യമാണ്. റോഡിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നേത്ര സമ്പര്‍ക്കവും മറ്റ് ശരീരഭാഷാ തന്ത്രങ്ങളും എങ്ങനെ ഉപയോഗപ്പെടുത്താം.

1.കാല്‍നടയാത്രക്കാരെ സുരക്ഷിതരാക്കാം.

കാല്‍ നടയാത്രക്കാര്‍ റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ചിലര്‍ അവര്‍ക്ക് ശ്രദ്ധ കൊടുക്കാതെ മുന്നോട്ട് മാത്രം നോക്കി വിസമ്മതം പ്രകടിപ്പിച്ച് ഓടിച്ച് പോകുന്നത് കാണാം. അവരുടെ കണ്ണുകളിലേക്ക് നോക്കി മറ്റ് വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കി ഒന്ന് നിര്‍ത്തി ഒരു ആംഗ്യം വഴി അവരെ ക്രോസ്സ് ചെയ്യാന്‍ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യത്വമുള്ള ഡ്രൈവര്‍മാരായി നാം മാറുന്നു. കാല്‍ നടയാത്രക്കാര്‍ ഡ്രൈവര്‍മാരെ വീക്ഷിച്ച് നേത്ര ബന്ധം വഴി ഡൈവര്‍ നമ്മെ കണ്ടു എന്ന് ഉറപ്പ് വരുത്തി അവരുടെ ആംഗ്യങ്ങളും ശരീരഭാഷയും അനുവാദത്തിന്റേതാണ് എന്ന് മനസ്സിലാക്കി റോഡ് മുറിച്ച് കടന്നാല്‍ നാം തികച്ചും സുരക്ഷിതരാവും. നേത്ര സമ്പര്‍ക്കം നേടുന്നതിലൂടെ പലപ്പോഴും അവരുടെ പെരുമാറ്റം മാറ്റാനും ശ്രദ്ധ കേന്ദ്രീകരിച്ച് കരുതലോടെ ഡ്രൈവിംഗില്‍ ഏര്‍പ്പെടുത്താനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.

2.കവലകളില്‍ കൂടുതല്‍ സുരക്ഷ

നിങ്ങള്‍ ഒരു കവല മുറിച്ചുകടക്കുകയാണെങ്കിലോ ഇടത്തേക്കോ വലത്തേക്കോ തിരിയാന്‍ ശ്രമിക്കുകയാണെങ്കിലോ, മറ്റ് ഡ്രൈവര്‍മാര്‍ നിങ്ങളെ കാണേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളെ കാണുന്നുവെന്ന് ഉറപ്പാക്കാന്‍ നേത്രസമ്പര്‍ക്കം പുലര്‍ത്തുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ല. നേത്ര സമ്പര്‍ക്കം പുലര്‍ത്താതെ മറ്റൊരു ഡ്രൈവര്‍ നിങ്ങളെ കണ്ടെന്ന് അനുമാനിച്ച് മാത്രം വാഹനം ഓടിക്കുന്നത് നിങ്ങളെയും നിങ്ങളുടെ യാത്രക്കാരെയും അപകടത്തിലാക്കാം.

3.വലിയ വാഹനങ്ങളുടെ പിന്നാലെ പോകുമ്പോള്‍.

മുന്നിലെ വാഹനത്തിന്റെ കണ്ണാടികളില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ക്ക് ആ വാനത്തിന്റെ ഡ്രൈവറെ കാണാന്‍ സാധ്യമാണെങ്കില്‍ അദ്ദേഹം നിങ്ങളെ കാണാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ ആ വാഹനത്തിന്റെ ബ്ലൈന്‍ഡ് സ്‌പോട്ടില്‍ ആണ്. അദ്ദേഹം സുരക്ഷിതമായി വാഹനം ഓടിക്കുന്നതാണോ എന്ന് അയാളുടെ ചേഷ്ടകള്‍ വീക്ഷിച്ച് മനസ്സിലാക്കാം. സുരക്ഷിതമായി അറിയിച്ചും അനുവാദം വാങ്ങിയും മറികടക്കുക.

4. വിസമ്മതം അറിയിക്കാം.

ഒരു വ്യക്തി അവരുടെ ഫോണ്‍ ഉപയോഗിക്കുന്നതോ പുകവലിക്കുന്നതോ അശ്രദ്ധമായ ഡ്രൈവിംഗില്‍ ഏര്‍പ്പെടുന്നതോ നിങ്ങള്‍ കാണുകയാണെങ്കില്‍ വിസമ്മതം പ്രകടിപ്പിക്കാനും തിരുത്താനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നേത്ര സമ്പര്‍ക്കം നേടുന്നതിലൂടെ, മറ്റ് ഡ്രൈവറെ അവരുടെ പെരുമാറ്റം മാറ്റാനും ശ്രദ്ധ കേന്ദ്രീകരിച്ച് ഡ്രൈവിംഗില്‍ ഏര്‍പ്പെടാനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ശ്രദ്ധാപൂര്‍വും കണ്ണുകളില്‍ നോക്കി നമ്മുടെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം. ഓട്ടത്തിനിടയില്‍ നോട്ടം കൊണ്ട് ഒത്തിരി നേട്ടമുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി

Next Story

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 23-11-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ     *മെഡിസിൻവിഭാഗം(17)* *ഡോ മൃദുൽകുമാർ*   *ജനറൽസർജറി(9)* *ഡോ.സി

സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തിന്

കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയും മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ പി.ദിവ്യശ്രീയെ (35) ഭർത്താവ് കെ.രാജേഷ് കൊലപ്പെടുത്തിയത് ഗാർഹിക

തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു

കേരളത്തിലെ  യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരത്തെയും കൊച്ചിയെയും ബന്ധിപ്പിച്ച് പുതിയ വിമാന സർവീസ് വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ

അവസാനവട്ട കണക്കുകൂട്ടലുമായി മുന്നണികൾ: ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളാ​ണ്