മണിയൂർ: കിസാൻ ജനതാ നേതാവും ജനതാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു. ആർ.ജെ.ഡി. മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ജെ എൻ.പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ടി.ടി. മൊയ്തു, ഒ.പി.ചന്ദ്രൻ , സി. വിനോദൻ , സി.വി.സുരേഷ് കുമാർ ,രാമചന്ദ്രൻ മണപ്പുറത്ത്, മനോജ് ചിറങ്കര, ഇ.വിനോദൻ എന്നിവർ സംസാരിച്ചു.