സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജനമൈത്രി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

 

കോഴിക്കോട് സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ്റെ വിവിധ സോഷ്യൽ പോലീസിംഗ് ശാഖകളെ ഏകോപിപ്പിച്ച് കൊണ്ട് ഓൾ ഇന്ത്യ മെഡിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കായി ജനമൈത്രി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് കോഴിക്കോട് സിറ്റി ട്രാഫിക്ക് സൗത്ത് സോൺ അസിസ്ററൻ്റ് കമ്മീഷണർ എ ജെ ജോൺസൻ ഉദ്ഘാടനം ചെയ്തു. കസബ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജി ഗോപകുമാർ അധ്യക്ഷനായി. കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ പി കെ രതീഷ്, ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ജ്യോതി ലക്ഷ്മി, മാനേജറും, ഡയറക്ടറുമായ ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി സി വി ബി സാനിയ, കസബ ബീറ്റ് ഓഫീസർ വി.പി ബിനീഷ്, സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ പ്രേമൻ മുചുകുന്ന് തുടങ്ങിയവർ സംസാരിച്ചു. സദസിൽ 600 ഓളം കൗമാരപ്രായക്കാർ പങ്കെടുത്തു.

ജുവനൈൽ വിംഗ് അസിസ്റ്റൻ് സബ്ബ് ഇൻസ്പെക്ടർ പി ആർ രഘീഷ്, സൈബർ വിംഗ് അസിസ്റ്റൻ് സബ്ബ് ഇൻസ്പെക്ടർ ബീരജ്, ഡിജിറ്റൽ പ്രതിനിധി അഭിരാമി, ആൻ്റി നർക്കോട്ടിക് അവയർനസ് വിംഗ് സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ, ഹോപ്പ് പ്രോജക്ട് പ്രതിനിധിയായി ഫിറോസ്, കൂട്ട് പ്രൊജക്റ്റ് പ്രതിനിധി മുഫ്സിറ , പിങ്ക് ജനമൈത്രി പോലീസ് പ്രതിനിധി മുനീറ, കോഴിക്കോട് സിറ്റി ജനമൈത്രി കോർഡിനേറ്റർ ഉമേഷ് നന്മണ്ട എന്നിവർ കുട്ടികളുമായി സംവദിച്ചു.

Leave a Reply

Your email address will not be published.