ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ്ഭാഗവത സപ്താഹം നവംബർ ഒന്നു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്. സർവ്വ ദുഃഖങ്ങളെയും അകറ്റി സർവ്വ ഐശ്വര്യത്തെ പ്രദാനം ചെയ്യുന്ന ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ അതിപ്രശസ്തനായ പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. നവംമ്പർ ഒന്നാം തിയ്യതി വൈകിട്ട് 6.30ന് ദീപപ്രോജ്ജ്വലനത്തോടെ ആരംഭിക്കുന്നു. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
ആറാം തീയതി വൈകീട്ട് 5 മണിക്ക് രുഗ്മിണീ സ്വയംവര ഘോഷയാത്ര വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നു. എല്ലാ ദിവസവും കലവറ നിറക്കൽ ചടങ്ങും നടക്കുന്നു. സപ്താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രധാന വഴിപാടുകൾ നടത്താവുന്നതാണ്. മുഴുവൻ ഭക്തജനങ്ങളും സാന്നിധ്യം ഉണ്ടാവണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുകയാണ്.