കവി, നാടകകൃത്ത്, ചിത്രകാരി എന്നീ നിലകളിൽ പ്രശസ്തയായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുതിയ ലേഖന സമാഹാരം നവംബർ മൂന്നിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വച്ച് ചരിത്രകാരൻ ഡോ. എം. ആർ. രാഘവൻ വാര്യർ പ്രകാശനം ചെയ്യും.
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ. കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങും. ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോർട്ടർ എ. സജീവ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി മേലൂർ വാസുദേവൻ മുഖ്യാതിഥി ആയിരിക്കും. സാഹിത്യ അക്കാദമി വീശിഷ്ടാംഗത്വം ലഭിച്ച ഡോ. എം. ആർ. രാഘവവാര്യരെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദരിക്കും. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ആർ. എൽ. ഹരിലാൽ പുസ്തക പരിചയം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. വി. രാജൻ, പുകസ കൊയിലാണ്ടി മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃ സമിതി പ്രസിഡന്റ് കെ. വി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. മേലൂർ ദാമോദരൻ ലൈബ്രറിയാണ് സംഘാടകർ.