ചേമഞ്ചേരി ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇ ഷിബുകുമാർ, വി ടി വികാസ് എന്നിവരുടെ സ്മരണക്കായി ക്വിസ് മത്സരം നടത്തുന്നു

ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാല അതിന്റെ മുപ്പത്തിഏഴാം വാർഷികം ചേമഞ്ചേരി ഫെസ്റ്റ് 2024 വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലയുടെ മുൻ പ്രവർത്തകർ ആയിരുന്ന ഇ ഷിബുകുമാർ, വി ടി വികാസ് എന്നിവരുടെ സ്മരണക്കായി നടത്തുന്ന നാലാമത് ക്വിസ് മത്സരം 2024 നവംബർ 24 ഞായറാഴ്ച ചേമഞ്ചേരി ഈസ്റ്റ്‌ യു പി സ്‌കൂളിൽ വെച്ച് നടത്തും.

കല, സാഹിത്യം (കേരളം, ഇന്ത്യ, ലോകം) എന്ന വിഷയത്തിലൂന്നിയായിരിക്കും മത്സരം. ഹൈസ്‌കൂൾ വിഭാഗത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. യു പി സ്‌കൂൾ വിഭാഗത്തിൽ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു വിദ്യാലയത്തിൽ നിന്നും രണ്ട് പേർ മാത്രമേ പങ്കെടുക്കാവൂ. മത്സരം വ്യക്തിഗതമായിരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥി പ്രതിനിധാനം ചെയ്യുന്ന വിദ്യാലയത്തിന് ഇ ഷിബുകുമാർ സ്മാരക എവർ റോളിങ് ട്രോഫിയും (ഹൈസ്കൂൾ വിഭാഗം), വി ടി വികാസ് സ്മാരക എവർ റോളിങ് ട്രോഫിയും (യു പി വിഭാഗം) സമ്മാനിക്കും.

ഹൈസ്കൂൾ വിഭാഗം മത്സരം രാവിലെ 10 മണിക്കും യു പി വിഭാഗത്തിന്റേത് ഉച്ചക്ക് 2 മണിക്കും ആരംഭിക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്നവർക്ക് യഥാക്രമം 3000 രൂപ 2000 രൂപ 1000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. യു.പി വിഭാഗത്തിൽ യഥാക്രമം 2500 രൂപ 1500 രൂപ 1000 രൂപ വീതവും ക്യാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 19ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. മുരളീധരൻ പി യുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 6282603730. അല്ലെങ്കിൽ 9446547057 എന്ന നമ്പറിലോ ബന്ധപ്പെടാം. പങ്കെടുക്കുന്ന വിദ്യാർഥികൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണം.

Leave a Reply

Your email address will not be published.

Previous Story

ലോക പക്ഷാഘാത ദിനത്തിൽ  കൊയിലാണ്ടിയിൽ ബോധവൽക്കരണവും വാക്കത്തോണും സംഘടിപ്പിച്ചു

Next Story

പൂക്കാട് കുഞ്ഞികുളങ്ങര തെരുവിലെ മാക്കണ്ടി ബാലൻ ചെട്ട്യാർ (എം കെ ബ്രദേഴ്സ് ) അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കൊടുവള്ളി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു

കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്