കോഴിക്കോട് താലൂക്കിലെ ക്വാറികളില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

/

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, കോഴിക്കോട് സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുടെ നേതൃത്വത്തില്‍, കോഴിക്കോട് താലൂക്കിലെ വിവിധ ക്വാറികളിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണം, മൈനിംഗ് ആന്റ് ജിയോളജി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം കൊടിയത്തൂര്‍ മേഖലയിലെ ക്വാറികളിലാണ് പരിശോധന നടത്തിയത്.

ക്വാറികളുടെ ഖനനാനുമതി, എക്‌സ്‌പ്ലോസീവ് ലൈസന്‍സ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്, നിയമപരമായി സ്ഥാപിക്കേണ്ട ജിപിഎസ് റീഡിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ക്വാറിയുടെ അതിരുകളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഫന്‍സിംഗ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. സംഘം രേഖകള്‍ പരിശോധിക്കുകയും ഖനന സൈറ്റുകളിലെത്തി മൈനിംഗ് പ്ലാന്‍ പ്രകാരമുള്ള കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വച്ച് സംഘം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് ഉടന്‍ നല്‍കും. ക്വാറിയില്‍ ജോലിചെയ്യുന്നവരുടെ വിവരങ്ങള്‍, പരിചയം, വിവിധ ലൈസന്‍സില്‍ നിര്‍ദ്ദേശിച്ച നടപടിക്രമങ്ങളുടെ പാലനം എന്നിവയും സംഘം പരിശോധിച്ചു.

ഫീല്‍ഡ്തല പരിശോധനക്ക് കോഴിക്കോട് സബ് കലക്ടര്‍ ഹര്‍ഷില്‍ മീണ നേതൃത്വം നല്‍കി. കോഴിക്കോട് തദ്ദേശസ്വയംഭരണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പൂജലാല്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, മൈനിംഗ് & ജിയോളജിക്കല്‍ അസിസ്റ്റന്റ് ശ്രുതി, ആര്‍ രേഷ്മ, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ബിജേഷ്, മുക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരായ ഷനില്‍കുമാര്‍, പത്മകുമാര്‍, രതിദേവി, മനീഷ് എന്നിവര്‍ ഫീല്‍ഡ് പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഉപതിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികള്‍

Next Story

കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവ് മരിച്ചു

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ  ഡോ : നമ്രത

അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാം വാർ ഷിക ആഘോഷങ്ങൾക്ക് തുടക്കമായി

  അരിക്കുളം നിടുമ്പൊയിൽ എം എൽപി സ്‌കൂളിന്റെ നൂറാംവാർഷിക ആഘോഷങ്ങൾക്ക് തുടക്കം. 2025 ഫെബ്രുവരി 9 വരെ നീളുന്ന ആഘോഷ പരിപാടികൾ

വൈദ്യുതി മുടങ്ങും

   നാളെ 23.11.24 ശനി രാവിലെ 10.30 മുതൽ വൈകുന്നേരം 2.30 വരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മാർക്കറ്റ്, ജുമായത്ത്