കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും മെയ്ത്രഹോസ്പിറ്റലും കേരളഎമർജൻസിടീമും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് സ്റ്റേറ്റ്ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച സന്ദേശപ്രചാരണ വാക്കത്തോൺ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഐ പി ഫ്ലാഗ്ഓഫ് നിർവഹിച്ചു. തുടർന്ന് കൊയിലാണ്ടി പുതിയ ബസ്‌റ്റാൻ്റ് പരിസരത്ത് ചേർന്ന പക്ഷാഗാഥ ബോധവൽക്കരണ ക്ലാസ് കോഴിക്കോട് മൈയ്ത്രഹോസ്പിറ്റൽ ന്യൂറേസയൻസ് മേധാവി ഡോക്‌ടർ: സച്ചിൻ സുരേഷ്ബാബു ഉദ്‌ഘാടനം നിർവഹിച്ചു.
ഡോക്ടർ: കൃഷ്‌ണദാസ് പി പക്ഷാഘാതവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പ്രഭാഷണം നടത്തി. ഷിഹാബുദ്ധീൻ എസ് പി എച്ച് (കൊയിലാണ്ടിക്കൂട്ടംഗ്ലോബൽചെയർമാൻ) അദ്ധ്യക്ഷനായ ചടങ്ങിൽ ലുഖ്മാനുൽഹഖ് കെ ഇ ടി സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച്കൊണ്ട് എ അസിസ്മാസ്റ്റർ ,മൊയ്തു കെ വി, ഫൈസൽ മൂസ ,സഹീർഗാലക്സി, സഹീർ പി കെ,
ഷംസീർ കെ, ആയിഷ ജാസ്മിൻ എന്നിവർ സംസാരിച്ചു. വാക്കത്തോണിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മെയ്ത്രഹോസ്പിറ്റൽ മാർക്കറ്റിങ്ങ് ഹെഡ് പ്രവീൺനായർ നിർവഹിച്ചു. ചടങ്ങിന് റഷീദ് മൂടാടി നന്ദിഅർപ്പിച്ചു.