കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറി ‘മലയാള കവിതയിലെ ആധുനികാനന്തരത’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എ.സജീവ് കുമാർ ഉദ്‌ഘാടനം ചെയ്തു. പി.കെ.ഭരതൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ, ചേനോത്ത് ഭാസ്കരൻ, മുചുകുന്ന് ഭാസ്കരൻ,ബിജേഷ് ഉപ്പാലക്കൽ, വിനോദ് കക്കഞ്ചേരി, പി.വി.ഷൈമ, കരുണാകരൻ കലാമംഗലം, കെ.എം.ബി കണയങ്കോട് എന്നിവർ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ച പി.വി.ഷൈമയേയും, പബ്ലിക് ലൈബ്രറി നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വിജയികളായ ആർ. അനാമിക, അനന്ത വിഷ്ണു, സുമിഷ എന്നിവരേയും ആദരിച്ചു.